Friday, August 10, 2012



നമ്മുടെ ഇഫ്താര്‍ ഇസ്മയില്‍ ന്‍റെ ഫ്ലാറ്റില്‍ വെച്ച് 10/08/2012 നു നടത്തുന്നതാണ്, അന്നേ ദിവസം എല്ലാ മെമ്പര്‍മാരും , ഫാമിലിയും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.


Cars malayali group (cmg) 
                                                  ആമുഖം
     
ഒരു വ്യക്തിക്ക്  തനിച്ച് കഴിയാത്ത പലതും ഒരു കൂട്ടായ്മയ്ക്ക് ചെയ്യാന്‍ കഴിയും എന്ന തിരിച്ചറിവും,ഒരു കുടക്കീഴി ല്‍  കൂടാന്‍ ആഗ്രഹിക്കുന്ന മനസ്സുമുള്ള  നമുക്ക് , ആശ്വാസത്തിന്റെ ഇത്തിരിവെട്ടവുമായി കടന്നു വന്ന ഒരു കുഞ്ഞു നക്ഷത്രമാണ് കാര്സിന്റെ മലയാളി ഗ്രൂപ്പ്‌
(C.M.G)
എന്ന് നാമകരണം ചെയ്ത നമ്മുടെ ഈ കൂട്ടായ്മ. ഈ കൂട്ടായ്മയില്‍ നമ്മുടെ കാര്യങ്ങള്‍ ഒന്നിച്ചിരുന്നു ചര്ച്ചടചെയ്യാനും, പ്രശ്നങ്ങള്‍ അവതരിപ്പിച്ചു പരിഹാരം കാണാനും,   നിര്‍ദേശങ്ങള്‍ വെക്കാനും എല്ലാവര്ക്കും   അവസരം  ഉണ്ടാകുമെന്നതിനാല്‍, കൂട്ടായ്മക്ക്  ഒരുനിയമാവലി അത്യാ വശ്യമാണ്. അല്ലാത്ത പക്ഷം ഈ കുഞ്ഞു നക്ഷത്രം ഉദിച്ച ഉടനെ തന്നെ അസ്തമിച്ചുപോകും. നമുക്ക് ഒന്നിച്ചു കൂടാനും , മാനസിക ഉല്ലാസത്തി ലൂടെ നമ്മുടെ പിരിമുറുക്കം കുറയ്ക്കാനും, പ്രശ്നങ്ങള്‍ പരിഹരിക്കാനും ഈ കൂട്ടായ്മ നിലനില്‍ക്കേണ്ടത് കൊണ്ട് , നമ്മള്‍ ഈ നിയമാവലി അനുസരിച്ച്
സംഘടനയെ മുന്നോട്ട് നയിക്കേണ്ടതുണ്ട്.

                                              നിയമാവലി
1.CMG
മെമ്പര്മാനര്‍  കാര്സിന്റെ ആനുകൂല്യങ്ങള്‍ പറ്റി,ശമ്പളം വാങ്ങുന്ന മലയാളിയായ ജോലിക്കാരായിരിക്കണം.
2.
മെമ്പര്‍മാര്‍ ഓരോരുത്തടുടെയും മുഴുവന്‍ വിവരങ്ങള്‍ അടങ്ങിയ മെമ്പര്‍ഷിപ്പ്‌ പ്രൊഫൈല്‍ പൂരിപ്പിച്ചു സെക്രട്ടറിയെ ഏല്പിക്കേണ്ടതും. നല്കിലയ വിവരങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ അതാത് സമയം സെക്രട്ടറിയെ അറിയിക്കേണ്ടതുമാണ്.
3.
ഗ്രൂപ്പിലെ മെമ്പര്മാ്ര് വിവിധ ആശയങ്ങളില്‍ വിശ്വസിക്കുന്നവരായതിനാല്‍ സംഘടനയുടെ പരിപാടികളും, സൈറ്റ്ഉം, മറ്റുബന്ധപ്പെട്ടകാര്യങ്ങളും നിക്ഷ്പക്ഷത പുലര്ത്തുന്നവയായിരിക്കണം
4.
സംഘടനക്ക് ഇരുപതു പേരുടെ പാനലില്‍നിന്ന്,ഒരു വര്‍ഷനത്തേക്കുള്ള പതിനൊന്നു എക്സിക്യൂട്ടീവ്  മെമ്പര്മാ്രെ ജനറല്‍ബോഡി ബാലറ്റ്‌ പേപ്പറിലൂടെ തിരഞ്ഞെടുക്കേണ്ടതും, എക്സിക്യൂട്ടീവ് മെമ്പര്മാ്ര്‍ ആ വര്ഷ്ത്തേക്കുള്ള ഭരണകര്ത്താ്ക്കളെ തിരഞ്ഞെടുക്കേണ്ടതുമാണ്.
5.
ഭരണ സമിതി  ഒരു വര്ഷം തികഞ്ഞാല്‍, ആക്ടിംഗ് പ്രസിഡന്റിനെ ഭരണ ചുമതല ഏല്പിച്ചു പുതിയ തിരഞ്ഞെടുപ്പ്‌ നടത്തേണ്ടതാണ്
6.
ജനറല്‍ ബോഡി യോഗം ആറു മാസത്തില്‍ ഒരിക്കലും, എക്സിക്യൂട്ടീവ് രണ്ടു മാസത്തില്‍ ഒരിക്കലും ചേരേണ്ടതാണ്.  ഭരണ മുഖത്തുള്ള ആരെങ്കിലും ആ  ചുമതലയില്‍  നിന്ന് ഒഴിവായാല്‍ ആ സ്ഥാനത്തേക്ക് മറ്റൊരാളെ  കണ്ടെത്തേണ്ടതാണ്.
7.
നയപരമായ കാര്യങ്ങള്‍ ജെനറല്ബോ‍ഡിയില്‍ അവതരിപ്പിച്ച്  എക്സികൂടിവിന്റെ് മൂന്നില്‍ രണ്ടു ഭൂരിപക്ഷ പിന്തുണയോടെ തീരുമാനം എടുക്കുന്നതാണ്, ഈ തീരുമാനം  അന്തിമമായിരിക്കും.
8.
നിത്യേനയുള്ള കാര്യങ്ങളില്‍ ഗവേര്‍ണിഗ്  കമ്മറ്റിയും ,പ്രധാന വിഷയങ്ങളില്‍ എക്സിക്യൂട്ടീവും തീരുമാനമെടുക്കുന്നതാണ്
9.
മറ്റു ഭാഷക്കാരെ ഉള്‍പെടുത്തണമെങ്കില്‍ ജനറല്‍ബോഡിയില്‍ അവതരിപ്പിച്ച് എക്സിക്യൂട്ടീവിന്റെ മൂന്നില്‍ രണ്ടു പിന്തുണ നേടിയിരിക്കേണ്ടതാണ്.
10.
ഈ കമ്പനിയില്‍ നിന്ന്പിരിഞ്ഞു പോകുന്നുവരെ ഭരണസമിതിയുടെ ആ വര്‍ഷത്തെ കാലാവധി വരെയോ, അംഗത്വത്തില്‍ നിന്ന് ഒഴിയണമെന്ന് അംഗം സ്വയം ആവശ്യപ്പെടുന്നത് വരേയോ , മെമ്പറായി നിലനിര്ത്താ്മോ എന്ന് എക്സികൂടിവ്‌ പരിശോധിച്ച് തീരുമാനമെടുക്കുന്നതാണ്.
11.
മെമ്പര്മാടര്‍ മാസാമാസം അഞ്ചാം തിയ്യതിക്കകം ഖജാന്ജി് നിര്ദേടശിക്കുന്ന  ആള്‍ വശം മാസവരി സഖ്യ  പത്ത്‌ റിയാല്‍ എല്പ്പിക്കേണ്ടതും, നല്‍കാത്തവര്‍ വിശദീകരണം നല്കേണ്ടതുമാണ്, അവധിക്ക് നാട്ടില്‍ പോകുന്നവര്‍ മെമ്പര്ഷി്പ്പ് തുക തൊട്ടു മുമ്പത്തെ മാസമോ, അവധി കഴിഞ്ഞു വന്ന മാസമോ, അതല്ലെങ്കി ല്‍ ഒരു വര്ഷുത്തേക്ക്  ഒരുമിച്ചോ കൊടുക്കാവുന്നതാണ്.
12.
തുടര്ച്ച യായി മൂന്ന് മാസം വരിസംഖ്യ അടക്കാത്തവരെ സംഘടനയില്‍ നിന്ന് ഒഴിവാക്കാനോ, നിലനിര്ത്താ്നോ എക്സികൂടിവിന് അധികാരം ഉണ്ടായിരിക്കുന്നതാണ്.
13.
മെമ്പര്ഷിതപ്പ് തുകയോ, മറ്റു CMG ഫണ്ടുകളോ എക്സിക്യൂട്ടീവിന്റെ അനുവാദമില്ലാതെ സംഘടനേതര ആവശ്യങ്ങള്ക്ക്ധ ഉപയോഗിക്കാന്‍ പാടുള്ളതല്ല.
14.
മെമ്പര്ഷിതപ് തുക കൂടാതെ പ്രത്യേകം പരിപാടികള്‍ക്ക് വേണ്ടുന്ന ചിലവിന്റെ വിഹിതം ഓരോരുത്തരും ഖജാന്ജി നിക്ഷയിക്കുന്ന ആള്‍  വശം നിക്ഷിത തിയ്യതിക്ക് മുന്പാ യി ഏല്പ്പിഷക്കേണ്ടതാണ്
15.
വരവ് ചിലവ്‌ കണക്കുകള്‍ ഓരോ ജനറല്‍ ബോഡിയിലും അവതരിപ്പിച്ച് കണക്കുകള്‍ സൂക്ഷി ക്കേണ്ടതും എക്സികൂടിവിന്റെ അനുമതിയോടെ ഒരു വര്ഷം കഴിഞ്ഞു ഒഴിവാക്കാവുന്നതുമാണ്
16.
നമ്മുടെ ഓരോ പരിപാടികളിലും താല്ക്കാവലിക മെമ്പര്മാരരെ ഉള്പ്പെടുത്താമോ എന്നും, അവരുടെ കയ്യില്‍ നിന്ന് എത്ര സംഖ്യ വാങ്ങണമെന്നും  എക്സികൂടീവ് തീരുമാനിക്കുന്നതാണ്. ആ തീരുമാനമനുസരിച്ചായിരിക്കും, അവര്ക്ക് പരിപാടികളില്‍ പങ്കെടു ക്കാന്‍ അവസരം നല്കുക.
17.
നമ്മുടെ ഒത്തു ചേരലുകളില്‍ CMG മെമ്പര്മാരും, ഫാമിലിയും, എക്സിക്യൂട്ടീവ്‌ അനുവാദം നല്കിയ താല്കാലിക മെമ്പര്മായരും അല്ലാതെ പുറമെ നിന്നുള്ളവരെ പങ്കെടുപ്പിക്കാന്‍ എക്സി ക്യൂട്ടീവ്‌ന്റെ അനുമതി വാങ്ങേണ്ടതും, അങ്ങിനെ പങ്കെടുപ്പിക്കുന്ന മെമ്പര്മാര്‍ അംഗസംഖ്യക്കനുസരിച്ച് പരിപാടിയുടെ വിഹിതം നല്കേടണ്ടതുമായിരിക്കും.
18.
ഏതെങ്കിലും ബിസിനെസ്സില്‍ CMG തുക മുടക്കുന്നുവെങ്കില്‍ അതിനു പ്രത്യേകം നിയമാവലിയും, പ്രത്യേകം ഭരണസമിതിയും  ഉണ്ടാക്കേണ്ടതാണ്.
19.
ഭരണ സമിതി ഏല്പി ക്കുന്ന സംഘടനാ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ഓരോ മെമ്പര്മാപരും ബാധ്യസ്ഥരായിരിക്കും.
20.
നമ്മുടെ ജോലിയുടെ അന്തസത്തയെ ബാധിക്കുന്ന ഒരു സ്പോണ്‍സര്‍ഷിപ്പും സംഘടന സ്വീകരിക്കുന്നതല്ല.
21.
സംഘടനാ പ്രവര്ത്തതനം കൊണ്ട് നമ്മുടെ കമ്പനിക്ക് ഒരു നഷ്ടവും ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധി ക്കേണ്ടതാണ്.
22.
മെമ്പര്‍മാര്‍ക്ക് വരുന്ന ബുദ്ധിമുട്ടുകള്‍ കഴമ്പുള്ളതാണ് എന്ന് സംഘടനക്ക് ബോധ്യപ്പെട്ടാല്‍  സംഘടന ഒറ്റകെട്ടായി നിന്ന് പരിഹരിക്കേണ്ടതാണ്.
23.
അംഗങ്ങളുടെ കലാ അഭിരുചികള്‍  അവതരിപ്പിക്കുന്നതിനു മുന്പ് ഭരണ സമിതിയുടെ അനുമതി നേടേണ്ടതാണ്.
24.
കലാപരിപാടികളിലും, കായികമല്സിരങ്ങളിലും ഭരണ സമിതിയുടെ അനുവാദത്തോടെ അഗംഗ ങ്ങളുടെ ഫാമിലികള്ക്കും  പങ്കെടുക്കാവുന്നതാണ്.
25.
പരിപാടികളില്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടും, പ്രയാസങ്ങളും ഉണ്ടാക്കുന്ന വിധത്തില്‍ ഒരാളും അവര വരുടെ സര്ഗ‍വാസനകള്ക്ക്  വേദി ഉപയോഗി ക്കാന്‍  പാടുള്ളതല്ല.
26.
അവധി ദിവസങ്ങളില്‍ ടൂറുകളും പിക്നിക്കുകളും  സംഘടിപ്പിക്കുമ്പോള്‍ അതില്‍ പങ്കെടുക്കുന്നവര്‍ ഓരോരുത്തരും  (ഫാമിലി യുള്ളവര്‍ എണ്ണമനുസരിച്) വിഹിതം നല്കേടണ്ടതാണ്. ഇത് പോലെയുള്ള   യാത്രകള്ക്ക്  ഇതായിരിക്കും മാനദണ്ഡം.
27.
ദുരിതമനുഭവിക്കുന്ന മെമ്പര്മാ്ര്‍ ഉണ്ടെങ്കില്‍ അവരെ സഹായിക്കേണ്ടതാണ്.
28.
ഏതു യോഗത്തിലും തീരുമാങ്ങള്‍ പ്രാബല്യത്തില്‍ വരാന്‍ പങ്കെടുത്ത മെമ്പര്മാ്രുടെ മൂന്നില്‍ രണ്ടിന്റെ ഭൂരിപക്ഷം  ആവശ്യമാണ്‌. ചില സമയങ്ങളില്‍ ബലാബലം വന്നാല്‍ അദ്ധ്യക്ഷന് കാസ്റ്റിംഗ് വോട്ട് ഉപയോഗിക്കാവുന്നതാണ്.
39.
പെട്ടെന്ന് ജനറല്‍ ബോഡി വിളിച്ചു ചേര്‍ക്കാന്‍ അദ്ധ്യക്ഷന് അധികാരം ഉണ്ടായിരിക്കുന്നതാണ്. സമയാസമയം അദ്ധ്യക്ഷന്‍ യോഗം വിളിക്കുന്നില്ലെങ്കില്‍ ഭൂരിപക്ഷ പിന്തുണയോടെ ഭരണസമിതി മെമ്പര്‍മാര്‍ക്ക് വിളിക്കാവുന്നതാണ്.
30.
ഗൗരവമുള്ള കാരണമില്ലാതെ തുടര്ച്ചയായി മൂന്ന് എക്സിക്യൂട്ടീവ്‌ യോഗങ്ങളില്‍ പങ്കെടുക്കാത്ത വര്ക്ക്  ആ സ്ഥാനം സ്വയം നഷ്ടപ്പെടുന്നതും, പകരം ആളെ ഭരണസമിതി കണ്ടെത്തേണ്ടതുമാണ്.
31.
സംഘടന വിരുദ്ധ പ്രവര്ത്തണനങ്ങളില്‍ ഏര്പ്പെനടുന്നവരെ സംഘടനയില്‍ നിന്നും ഒഴിവാക്കാനോ,   അച്ചടക്ക നടപടി എടുക്കാനോ ഭരണസമിതിക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ്.
32.
ജനറല്‍ബോഡി മീറ്റിങ്ങില്‍ സ്ഥിരമായി പങ്കെടുക്കാത്തവര്‍ കാരണം ബോധിപ്പിക്കേണ്ടാതാണ്. എല്ലാവര്ക്കും സംഘടനയില്‍ അവരവരുടെ അഭിപ്രായങ്ങള്‍ പറയാന്‍ അവസരം നല്‍കുന്നതാണ്. ഈ സംഘടന നമ്മുടെ സ്വന്തമാണ് എന്ന നിലയില്‍ സംഘടനയെ പരിപോഷിപിച്ചു ഓരോ അംഗങ്ങളും മുന്നോട്ട് കൊണ്ടുപോകെണ്ടാതാണ്.
33.
ഭരണഘടനയില്‍ മാറ്റം വരുത്താന്‍ മൊത്തം ജനറല്‍ ബോഡി  അഗംഗ ങ്ങളുടെ മൂന്നില്‍ രണ്ട് ഭൂരി പക്ഷം  ആവശ്യമാണ്.


Tuesday, May 15, 2012

        മീലാസ് എന്റര്‍ടെയിന്‍മെന്റ് ബ്ലോഗ്‌ ക്ലിക്ക് ഫോട്ടോ
               കാര്‍സ്‌ മലയാളി ഗ്രൂപിന്റെ  
 ആദ്യ  ജനറല്‍ ബോഡി യോഗം ഈ വരുന്ന മുപ്പത്തിഒന്നിനു 
       (31/05/2012ഉച്ചക്ക് 2.30 ന്
 Tasty ഹോട്ടലില്‍ (sharafiyya) വെച്ച് നടത്തുന്നതാണ്. 
അന്ന് നമ്മുടെ സംഘടനയെ കുറിച്ച് വിശദമായ ചര്‍ച്ച ഉണ്ടായിരിക്കുന്നതാണ്.അത് പോലെ അടുത്ത ഫാമിലി മീറ്റിംഗ് എങ്ങിനെ എവിടെ വെച്ച് നടത്തണം എന്നും ചര്‍ച്ച ചെയ്യുന്നതാണ്‌. ഉച്ചക്ക് ഡ്യൂട്ടി കഴിഞ്ഞു നേരെ ഹോട്ടലിലേക്ക് വരേണ്ടതാണ്.
 അതിനാല്‍ അന്ന്  എല്ലാ മെമ്പര്‍മാരും പങ്കെടുക്കണമെന്ന് അറിയിക്കുന്നു. 
                സെക്രട്ടറി  
 CARS MALAYALI GROUP


അത് പോലെ ഗ്രൂപ്പിന്റെ രണ്ടാം എക്സികൂടിവ്‌ അടുത്ത വ്യാഴം ഉച്ചക്ക് ശേഷം കൂടുന്നതാണ്. അന്ന് എല്ലാ എക്സികൂടിവ്‌ അംഗങ്ങളും പങ്കെടുക്കേണ്ടതാണ്.


          സെക്രട്ടറി                      
CARS MALAYALI GROUP